ഏഴ് വർഷങ്ങള്‍ക്ക് മുമ്പ്, ഈ ദിവസം ആർട്ടിക്കിള്‍ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും യാത്രയില്‍ ഒരു നിർണായക അധ്യായം അടയാളപ്പെടുത്തി.
ജനജീവിതം വിശാലമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു
വിദ്യാഭ്യാസം, ആരോഗ്യം,സംരംഭകത്വം, കായികം തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ വളർന്നു. സ്ത്രീ ശാക്തീകരണം ഉണ്ടായി. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പുരോഗതിയ്ക്ക് ആയുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
അതേസമയം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സംരംഭകത്വം, കായികം എന്നിവയില്‍ പുതിയ അവസരങ്ങള്‍ ഉയർന്നുവന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി നിരവധി ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന പാർശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലെ സ്ത്രീകളും ഇപ്പോള്‍ ഇന്ത്യൻ ഭരണഘടനയുടെ പൂർണ്ണമായ പ്രയോഗത്തിലൂടെ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു"- മോദി കൂട്ടിച്ചേർത്തു.
ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുന്ന ഈ സാഹചര്യത്തില്‍ ഈ വർഷത്തെ ജന്മദിനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ഐക്യത്തിനായുള്ള ഡോ. മുഖർജിയുടെ ആജീവനാന്ത പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച ദർശനം 2019 ഓഗസ്റ്റ് 5 ന് ചരിത്രപരമായ പൂർത്തീകരണം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

