Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമ്മയുടെ കലിപ്പ് ലുക്ക്, മകളുടെ മാസ് മറുപടി; ഉര്‍വശി-കുഞ്ഞാറ്റ വിഡിയോ വൈറല്‍.

അമ്മയുടെ കലിപ്പ് ലുക്ക്, മകളുടെ മാസ് മറുപടി; ഉര്‍വശി-കുഞ്ഞാറ്റ വിഡിയോ വൈറല്‍.

Radio Keralam 5 months ago

ഉർവശിയുടെയും മകള്‍ കുഞ്ഞാറ്റയുടെയും രസകരമായ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷോർട്സ് ധരിച്ച്‌ പുറത്തേക്ക് പോകാനൊരുങ്ങുന്ന കുഞ്ഞാറ്റയെ കണ്ട അമ്മ ഉർവശി നല്‍കുന്ന മുഖഭാവങ്ങളാണ് വിഡിയോയിലെ ഹൈലൈറ്റ്.

ഒരു സാധാരണ മലയാളി അമ്മയുടെ 'കലിപ്പ് ലുക്ക്' അതില്‍ പൂർണമായും കാണാം.

എന്നാല്‍ അമ്മയുടെ നോട്ടം കണ്ട് പിൻമാറാൻ കുഞ്ഞാറ്റ തയ്യാറായില്ല. "അമ്മയ്ക്ക് എന്റെ ഡ്രസ്സ് ഇഷ്ടപ്പെട്ടില്ല, പക്ഷേ ഞാൻ ഇടും" എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞാറ്റ വിഡിയോ പങ്കുവച്ചത്.
വിഡിയോയ്ക്ക് താഴെ ആരാധകരുടെ രസകരമായ കമന്റുകളും നിറയുകയാണ്. "വീട്ടില്‍ എല്ലാ അമ്മമാരും ഒരേ പോലെ തന്നെയാണ്" എന്നാണ് പലരും പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam