Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ചാലക്കുടിപ്പാലം അഞ്ച് ദിവസത്തിനകം പൂര്‍ണമായി തുറക്കും

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ചാലക്കുടിപ്പാലം അഞ്ച് ദിവസത്തിനകം പൂര്‍ണമായി തുറക്കും

Radio Keralam 1 week ago

ചാലക്കുടി ദേശീയപാതയില്‍ പുഴയ്ക്ക് കുറുകെയുള്ള തൃശൂർ ഭാഗത്തേക്കുള്ള അറ്റകുറ്റപ്പണികള്‍ പൂർത്തിയായി. എഎക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കുന്ന പണികള്‍ കൂടി പൂർത്തിയാക്കിയെങ്കിലും ഇതിനു ശേഷം കോണ്‍ക്രീറ്റിങ് ചെയ്ത ഭാഗത്തെ ക്യൂറിങ് കാലാവധി കഴിയുന്നതു വരെ ആ ഭാഗത്തു കൂടി വാഹനങ്ങള്‍ വിടില്ല.നിലവില്‍ പാലത്തിന്റെ ഒരു ഭാഗം മാത്രമാണ് ഗതാഗതത്തിനായി തുറന്നിട്ടുള്ളത്.ക്യൂറിങ് നടപടികള്‍ പൂർത്തിയായാല്‍ അഞ്ച് ദിവസത്തിനകം പാലം പൂർണമായും വാഹനഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.അതേസമയം, നാളെ സ്‌കൂളുകള്‍ തുറക്കുന്നതോടെ മേഖലയില്‍ വാഹനത്തിരക്ക് വർധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

പാലത്തില്‍ നിലവിലുള്ള ഗതാഗത നിയന്ത്രണം തിരക്കിനും ഗതാഗതക്കുരുക്കിനും കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam