Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അട്ടപ്പാടി മധു വധക്കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

അട്ടപ്പാടി മധു വധക്കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

Radio Keralam 2 weeks ago

ട്ടപ്പാടി മധു വധക്കേസില്‍ മൂന്ന് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു.

കേസില്‍ സർക്കാർ നിയമസഹായം നല്‍കുമെന്ന പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു.
നിയമസഹായം ആവശ്യപ്പെട്ട് അടുത്താഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം. കേസിലെ മുഴുവൻ പ്രതികള്‍ക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.

അപ്പീല്‍ നല്‍കാതിരിക്കാൻ സമ്മർദ്ദങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോഴും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും സരസു പ്രതികരിച്ചു. മധു അനുഭവിച്ച ദുരന്തം മറ്റാർക്കും സംഭവിക്കരുതെന്നും അവർ പറഞ്ഞു.കേസില്‍ രണ്ടാം പ്രതി മുതല്‍ 15-ാം പ്രതി വരെയുള്ള 12 പേർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബവും സർക്കാരും നല്‍കിയ അപ്പീലിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.അതേസമയം, കേസിലെ ഒന്നാം, നാലാം, പതിനൊന്നാം പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നത്. മുഴുവൻ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam