Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബഹ്‌റൈൻ കേരള സമാജം 'ശ്രാവണം 2026'ന് പ്രൗഢഗംഭീരമായ തുടക്കം; ആഘോഷങ്ങള്‍ ഒക്ടോബര്‍ രണ്ടു വരെ

ബഹ്‌റൈൻ കേരള സമാജം 'ശ്രാവണം 2026'ന് പ്രൗഢഗംഭീരമായ തുടക്കം; ആഘോഷങ്ങള്‍ ഒക്ടോബര്‍ രണ്ടു വരെ

Radio Keralam 1 week ago

ഹ്‌റൈൻ കേരള സമാജത്തിന്റെ ഈ വർഷത്തെ പ്രവിശാലമായ ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2026'-ന് പ്രൗഢഗംഭീരമായ തുടക്കമായി.

സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വർഗീസ് കാരക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റം നിർവഹിച്ചു. സമാജം മുതിർന്ന അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍, കമ്മിറ്റി ഭാരവാഹികള്‍ എന്നിവർ പങ്കെടുത്ത ചടങ്ങില്‍ സോപാനം വാദ്യകലാസംഘത്തിന്റെ പാണ്ടിമേളവും ബി.കെ.എസ് മ്യൂസിക് ക്ലബ്ബിന്റെ സംഘഗാനവും അരങ്ങേറി. ഇതോടൊപ്പം ആഘോഷങ്ങളുടെ കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.

രണ്ടുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷപരമ്പരയില്‍ നാട്ടില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരും അഞ്ഞൂറിലധികം പ്രാദേശിക കലാപ്രവർത്തകരും അണിനിരക്കും. കെ.എസ്. ചിത്ര, വൈക്കം വിജയലക്ഷ്മി, പന്തളം ബാലൻ, കുമാരി ഗംഗ ശശിധരൻ തുടങ്ങിയ പ്രമുഖരുടെ സംഗീതവിരുന്നുകളും മെഗാ തിരുവാതിര, ചരടുപിന്നിക്കളി എന്നിവയും പ്രധാന ആകർഷണങ്ങളായിരിക്കും.

വടംവലി, കബഡി, പൂക്കള മത്സരം, പായസ മത്സരം തുടങ്ങിയ വിവിധ കായിക-സാംസ്കാരിക മത്സരങ്ങളും അവതാരകൻ രാജ് കലേഷ് നയിക്കുന്ന ‘രുചിമേള’യും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അയ്യായിരം പേർക്കായി ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ സമാപിക്കും. ഹരികൃഷ്ണൻ ബി. നായർ കണ്‍വീനറായ 200 അംഗ കമ്മിറ്റിയാണ് പരിപാടികളുടെ ഏകോപനം നിർവഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam