Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബഹ്‌റൈനില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

ബഹ്‌റൈനില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

Radio Keralam 4 days ago

ബഹ്‌റൈനില്‍ ഒരു കുടുംബത്തിലെ നാല് പേരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യൻ പൗരന്മാരായ പ്രവാസികളാണ് മരണപ്പെട്ടതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ഞായറാഴ്ചയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. മരണത്തിന് പിന്നില്‍ ക്രിമിനല്‍ ഇടപെടല്‍ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹതകള്‍ നീക്കുന്നതിനായി ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മരിച്ചവരുടെ വ്യക്തമായ വ്യക്തിവിവരങ്ങളോ ഏത് രാജ്യക്കാരാണെന്ന കാര്യങ്ങളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങള്‍ കണ്ടെത്താനുള്ള കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam