സല്‍മാൻ സിറ്റിയിലെ നുറാന തീരത്തിന് സമീപം കടലില്‍ കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 41 കാരനായ ഈസ അഹമ്മദ് മുഹമ്മദ് ആണ് മരിച്ചത്.
കോസ്റ്റ് ഗാർഡും പൊലീസിന്റെ വ്യോമസേനയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. അപകടത്തില്‍പ്പെട്ട് കടലില്‍ കാണാതായ രണ്ടാമത്തെയാള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ ഊർജ്ജിതമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

