Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബഹ്റൈനു നേരെ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം; പ്രതിരോധിച്ച്‌ രാജ്യം

ബഹ്റൈനു നേരെ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം; പ്രതിരോധിച്ച്‌ രാജ്യം

Radio Keralam 1 week ago

പൗരന്മാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ തടയുകയും നശിപ്പിക്കുകയും ചെയ്തതായി ബഹ്റൈൻ സായുധ സേന അറിയിച്ചു.

രാജ്യത്തിനെതിരെ ഇറാൻ തുടരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.രാജ്യത്തെ സേനാ വിഭാഗങ്ങളും പ്രതിരോധ സംവിധാനങ്ങളും പൂർണ സജ്ജമാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു. ആക്രമണങ്ങളുടെ അവശിഷ്ടങ്ങള്‍ കാണപ്പെടാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. അപരിചിതമായോ സംശയാസ്പദമായോ കാണപ്പെടുന്ന വസ്തുക്കളുടെ അടുത്ത് പോകരുതെന്നും കണ്ടെത്തിയാല്‍ ഉടൻ തന്നെ ബന്ധപ്പെട്ട റിപ്പോർട്ട് അധികൃതർക്ക് കൈമാറണമെന്നും മുന്നറിയിപ്പുണ്ട്.

ഇത്തരം വസ്തുക്കള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി റോയല്‍ ഫീല്‍ഡ് എൻജിനീയറിങ് യൂണിറ്റിലെ ഉദ്യോഗസ്ഥരെ സജ്ജമാക്കിയിട്ടുണ്ട്. സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന നല്‍കുന്നതെന്നും സായുധ സേന വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam