Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

Radio Keralam 2 weeks ago

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഇരട്ട സ്വർണ തിളക്കം. 54 കിലോ വിഭാഗത്തില്‍ കാനഡയുടെ സ്കാർലറ്റ് ഡെല്‍ഗാഡോയെ വീഴ്ത്തി പ്രീതി പവാറും, 57 കിലോ വിഭാഗത്തില്‍ വടക്കൻ അയർലൻഡ് താരം മിക്കേല വാല്‍ഷിനെ കീഴടക്കി ജയ്‌സ്മിൻ ലംബോറിയയുമാണ് സ്വർണം സ്വന്തമാക്കിയത്.

ഇരു താരങ്ങളും ഫൈനലില്‍ 5-0ത്തിന്റെ ഏകപക്ഷീയമായ വിജയമാണ് നേടിയത്.

24കാരിയായ പ്രീതി പവാറിന്റെ കരിയറിലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരമാണിത്. നേരത്തെ 2022-ലെ ഏഷ്യൻ ഗെയിംസില്‍ താരം വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. പ്രീതിക്കും ജയ്‌സ്മിനും പിന്നാലെ റിങ്ങില്‍ നിന്ന് ലഭിച്ച ഇരട്ട സ്വർണത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം കൂടുതല്‍ കരുത്തുറ്റതായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam