Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിദംബരത്തിന്റെ ബാലൻ ഒടിടിയില്‍ എത്തി

ചിദംബരത്തിന്റെ ബാലൻ ഒടിടിയില്‍ എത്തി

Radio Keralam 2 weeks ago

ഞ്ഞുമ്മല്‍ ബോയ്സ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ബാലൻ: ദി ബോയ്'.

ജൂണ്‍ 19 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയിരുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. തിയേറ്ററുകളില്‍ നിരൂപകപ്രശംസ നേടിയ ചിത്രം കളക്ഷനിലും മികച്ച നേട്ടം കൈവരിച്ചിരുന്നു. ചിദംബരത്തിന്റെ ബാലന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സ്ട്രീമിംഗ് സീ 5 ലൂടെ ആണ്.

നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമില്‍ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫർസാന പാലത്തിങ്കല്‍, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടോവിനോ തോമസ്, ഡോളി ജൂണ്‍, ജീൻ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്.

ഛായാഗ്രഹണം – ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗണപതി, വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി – ഷിജിൻ മെല്‍വിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് – സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് – ശ്രീക് വാര്യർ, വിഎഫ്‌എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്‌എക്സ്, സ്റ്റില്‍ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്‍സ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam