Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ചിരഞ്ജീവി' ഗാനം പുറത്തുവിട്ടു; സജിൻ ഗോപുവും നിഖില വിമലും ഒന്നിക്കുന്ന 'ധൂമകേതു' സെപ്റ്റംബറില്‍

'ചിരഞ്ജീവി' ഗാനം പുറത്തുവിട്ടു; സജിൻ ഗോപുവും നിഖില വിമലും ഒന്നിക്കുന്ന 'ധൂമകേതു' സെപ്റ്റംബറില്‍

Radio Keralam 1 week ago

‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധൂമകേതു’വിലെ ആദ്യ ഗാനം പുറത്തിറങ്ങി. സജിൻ ഗോപുവും നിഖില വിമലും ഒന്നിച്ചുള്ള വിചിത്രമായ കല്യാണ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ചിരഞ്ജീവി’ എന്ന പാട്ടാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

സെപ്റ്റംബറിലാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം പകർന്നിരിക്കുന്നത്. ‘മലയാളി മങ്കീസ്’ സംഘമാണ് വേറിട്ട വരികളും ഈണവുമുള്ള ഈ ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത്. സജിൻ ഗോപു, നിഖില വിമല്‍ എന്നിവർക്ക് പുറമെ ഷൈൻ ടോം ചാക്കോ, ഗണപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്‌എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സോണിയും മനുവും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ഭാവന റിലീസ് തിയേറ്ററുകളില്‍ എത്തിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam