മലയാളത്തിന്റെ വിസ്മയം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'ചന്ദ്രോത്സവം' വീണ്ടും തിയറ്ററുകളിലേക്ക്.
ചിത്രത്തിന്റെ 4K റീ-റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
2005 ഏപ്രില്‍ 14-ന് വിഷു റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ചന്ദ്രോത്സവം'. മീന, രഞ്ജിത്ത്, ജഗദീഷ്, കൊച്ചിന്‍ ഹനീഫ, സംവൃത സുനില്‍, വി. ദക്ഷിണാമൂര്‍ത്തി, ഖുശ്ബു, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഓര്‍മ്മകളാണ്. ആ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും നിമിഷങ്ങളെയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് ഈ റീ-റിലീസിലൂടെ ഒരുങ്ങുന്നത്.
ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ റീമാസ്റ്റര്‍ ചെയ്ത ഹൈ സ്റ്റുഡിയോസാണ് 'ചന്ദ്രോത്സവം' 4K ദൃശ്യ മികവിലും Dolby Atmos ശബ്ദ സാങ്കേതിക മികവിലും ഒരുക്കിയിരിക്കുന്നത്. വിദ്യാസാഗറിന്റെ സംഗീതസംവിധാനത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ മനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രാജശ്രീ സന്തോഷ്; ഛായാഗ്രഹണം - അളഗപ്പൻ എൻ; എഡിറ്റർ - എല്‍. ഭൂമിനാഥൻ; സംഗീതം - വിദ്യാസാഗർ; ഗാനരചന - ഗിരീഷ് പുത്തഞ്ചേരി; കലാസംവിധാനം - സുരേഷ് കൊല്ലം; പ്രൊഡക്ഷൻ കണ്‍ട്രോളർ - ആന്റോ ജോസഫ്; മേക്കപ്പ് - പി.വി. ശങ്കർ; വസ്ത്രാലങ്കാരം - വേലായുധൻ കീഴില്ലം; കൊറിയോഗ്രഫി - ത്യാഗരാജൻ; അസോസിയേറ്റ് ഡയറക്ടർ - എം. പത്മകുമാർ; പ്രോജക്‌ട് മാനേജ്മെന്റ് - അഭിമന്യു കൃഷ്ണൻ; കളറിസ്റ്റ് - ഷാൻ ആഷിഫ്; അസോസിയേറ്റ് കളറിസ്റ്റ് - അരുണ്‍ സി.എസ്; അറ്റ്മോസ് മിക്സിംഗ് - ഹരി നാരായണൻ; മാർക്കറ്റിംഗ് ഹെഡ് - കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ്; 4K റീമാസ്റ്ററിംഗ് - ഹൈ സ്റ്റുഡിയോസ്, ടൈറ്റില്‍സ് - ശബരി ശങ്കർ; പി ആർ ഓ - പി. ശിവപ്രസാദ്, മനു ശിവൻ.

