Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയിലെ ബസുകളില്‍ കര്‍ട്ടനും അനധികൃത സണ്‍ ഫിലിമിനും വിലക്ക്.

ഡല്‍ഹിയിലെ ബസുകളില്‍ കര്‍ട്ടനും അനധികൃത സണ്‍ ഫിലിമിനും വിലക്ക്.

Radio Keralam 2 weeks ago

സ്ത്രീസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദേശങ്ങളുമായി ഡല്‍ഹി സർക്കാർ. ബസുകളിലെ കർട്ടനുകള്‍ നീക്കം ചെയ്യണമെന്നും അനധികൃത ഫിലിം ഉപയോഗിക്കരുതെന്നും ഗതാഗത വകുപ്പ് നിർദേശിച്ചു.

പാനിക് ബട്ടണും യാത്രക്കാരെ നിരീക്ഷിക്കുന്ന സംവിധാനവും എല്ലായ്പ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദേശമുണ്ട്.

ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നടപടി. ബസിന്റെ ജനലുകളില്‍ കർട്ടനുകള്‍ ഉണ്ടായിരുന്നതിനാല്‍ പുറത്തുനിന്നുള്ള കാഴ്ച തടസ്സപ്പെട്ടിരുന്നു. 2012ലെ നിർഭയ കേസിന് പിന്നാലെ നിർബന്ധമാക്കിയ ക്യാമറാ സംവിധാനവും പ്രവർത്തനക്ഷമമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.

ഓഗസ്റ്റ് നാലിന് രാത്രിയായിരുന്നു സംഭവം. ഗ്രേറ്റർ നോയിഡയില്‍ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിയെ അതിക്രമത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും കാശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്.

ഡല്‍ഹിയില്‍ സർവീസ് നടത്തുന്ന എല്ലാ ബസുകള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ബസുകള്‍ക്കും പുതിയ നിർദേശങ്ങള്‍ ബാധകമാണ്. പാനിക് ബട്ടണ്‍ യാത്രക്കാർക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന വിധത്തിലായിരിക്കണം. പ്രവർത്തനക്ഷമമായ അഗ്‌നിശമന ഉപകരണവും പ്രഥമശുശ്രൂഷാ കിറ്റും എല്ലാ ബസുകളിലും നിർബന്ധമാണ്. രാത്രിയിലും ബസ് ഉപയോഗിക്കാത്ത സമയത്തും സുരക്ഷിതവും മതിയായ വെളിച്ചമുള്ളതുമായ അംഗീകൃത സ്ഥലങ്ങളില്‍ മാത്രമേ ബസുകള്‍ പാർക്ക് ചെയ്യാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam