കൂനൂർ സിംസ് പാർക്കിലെ പഴംമേളയ്ക്ക് തുടക്കമായി. ദിനോസർ രൂപങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം.ഒരു ടണ്‍ ഈന്തപ്പഴം ഉപയോഗിച്ച് നിർമിച്ച വലിയ ദിനോസറിനൊപ്പം, വിവിധ പഴങ്ങള്‍ കൊണ്ട് ഒരുക്കിയ ദിനോസർ കുഞ്ഞുങ്ങള്‍, സസ്യഭുക്കായ ദിനോസർ, രാക്ഷസപക്ഷി രൂപങ്ങള്‍ എന്നിവയും സന്ദർശകരെ ആകർഷിക്കുന്നു.
കോയമ്പത്തൂർ, ഈറോഡ്, കരൂർ അടക്കമുള്ള വിവിധ ജില്ലകളിലെ ഹോർട്ടികള്‍ചർ വിഭാഗങ്ങള്‍ ഒരുക്കിയ പഴശില്‍പങ്ങളും മേളയില്‍ പ്രദർശിപ്പിക്കുന്നുണ്ട്. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
സിംസ് പാർക്കില്‍ നടക്കുന്ന 66-ാമത് പഴംമേള ശനിയാഴ്ച സമാപിക്കും.

