ദുബായ് സൗത്തിലെ ഒരു വർക്ക്‌ഷോപ്പില്‍ പ്രവർത്തിക്കുന്നതിനിടയിലുണ്ടായ അപകടത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി.
എന്നാല്‍ അപകടത്തില്‍ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് സിവില്‍ ഡിഫൻസ് അറിയിച്ചു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിവില്‍ ഡിഫൻസ് സേന സമയോചിതമായ ഇടപെടലിലൂടെ തീ പെട്ടെന്നുതന്നെ പൂർണ്ണമായി നിയന്ത്രണവിധേയമാക്കുകയും മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. വർക്ക്‌ഷോപ്പില്‍ ജോലികള്‍ നടക്കുമ്പോഴുണ്ടായ അപ്രതീക്ഷിത അപകടമാണ് തീപിടിത്തത്തിന് കാരണമായത്. ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തീയണച്ച ശേഷം പ്രദേശം സുരക്ഷിതമാക്കിയ അധികൃതർ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

