Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ് ചുമതലയേറ്റു

ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ് ചുമതലയേറ്റു

Radio Keralam 5 days ago

നീണ്ട 15 വർഷത്തെ സേവനത്തിന് ശേഷം ടിം കുക്ക് ആപ്പിളിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞു. കമ്പനിയുടെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റായ ജോണ്‍ ടെർനസാണ് സെപ്റ്റംബർ 1 മുതല്‍ പുതിയ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്.

സ്ഥാനമൊഴിഞ്ഞ ടിം കുക്ക് ഇനി ആപ്പിളിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി തുടർന്ന് പ്രവർത്തിക്കും.

2001-ല്‍ പ്രൊഡക്‌ട് ഡിസൈൻ ടീമിലൂടെ ആപ്പിളിലെത്തിയ ജോണ്‍ ടെർനസ്, ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ വാച്ച്‌ തുടങ്ങിയ പ്രമുഖ ഉല്‍പ്പന്നങ്ങളുടെ വികസനത്തില്‍ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. 2021-ലാണ് അദ്ദേഹം കമ്പനിയുടെ എക്സിക്യൂട്ടീവ് ടീമിന്റെ ഭാഗമാകുന്നത്.

2011-ല്‍ സ്റ്റീവ് ജോബ്‌സിന്റെ പിൻഗാമിയായാണ് ടിം കുക്ക് ആപ്പിളിന്റെ അമരം ഏറ്റെടുക്കുന്നത്. ആപ്പിള്‍ വാച്ച്‌, എയർപോഡ്സ്, വിഷൻ പ്രോ തുടങ്ങിയ നിരവധി ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതും സേവന മേഖലയില്‍ കമ്പനിയെ വളർത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്. കുക്കിന്റെ നേതൃത്വത്തില്‍ ആപ്പിളിന്റെ വിപണി മൂല്യം ഏകദേശം 4.5 ട്രില്യണ്‍ ഡോളറായി ഉയർന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam