Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എബോള പ്രതിരോധം: തയാറെടുപ്പുകള്‍ വിലയിരുത്തി യുഎഇ ആരോഗ്യ മന്ത്രാലയവും ദുരന്തനിവാരണ അതോറിറ്റിയും

എബോള പ്രതിരോധം: തയാറെടുപ്പുകള്‍ വിലയിരുത്തി യുഎഇ ആരോഗ്യ മന്ത്രാലയവും ദുരന്തനിവാരണ അതോറിറ്റിയും

Radio Keralam 4 months ago

രാജ്യത്തെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി എബോള വൈറസുമായി ബന്ധപ്പെട്ട ആഗോള-പ്രാദേശിക സാഹചര്യങ്ങള്‍ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി വിലയിരുത്തി.

ആരോഗ്യ പ്രതിരോധ മന്ത്രി അഹമ്മദ് അലി അല്‍ സായിഗിന്റെ അധ്യക്ഷതയില്‍ ചേർന്ന വിവിധ സർക്കാർ വകുപ്പുകളുടെയും തന്ത്രപ്രധാന പങ്കാളികളുടെയും ഏകോപന യോഗത്തിലാണ് നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്.രോഗബാധ സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ സാഹചര്യമുണ്ടായാല്‍ ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ അതിവേഗം കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള രാജ്യത്തിന്റെ സജ്ജീകരണങ്ങള്‍ യോഗം വിശദമായി ചർച്ച ചെയ്തു. വിമാനത്താവളങ്ങളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകള്‍, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ യോഗത്തില്‍ പ്രധാന അജണ്ടയായി. ആവശ്യമെങ്കില്‍ പ്രാദേശിക ആരോഗ്യ അധികാരികളുടെ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്ന ക്വാറന്റീൻ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളും വിലയിരുത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam