Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ ഒരു നാലുമണി പലഹാരം

എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ ഒരു നാലുമണി പലഹാരം

Radio Keralam 2 weeks ago

ഴുന്നിന് പകരം റവ ഉപയോഗിച്ച്‌ വളരെ എളുപ്പത്തില്‍ തയാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ വടയുടെ റെസിപ്പി പരിചയപ്പെടാം.

അതിനായി ആദ്യം ഒരു കപ്പ് റവയില്‍ ഒരു കപ്പ് കട്ടിയുള്ള തൈര് ചേർത്ത് നന്നായി യോജിപ്പിച്ച്‌ ഒരു 15-20 മിനിറ്റ് മാറ്റിവയ്ക്കുക. റവ നന്നായി കുതിർന്നാല്‍ അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കണം. ആവശ്യത്തിന് ഉപ്പും അര ടീസ്പൂണ്‍ ജീരകവും ചേർത്താല്‍ രുചി കൂടും. മാവ് വളരെ കട്ടിയാണെങ്കില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ വെള്ളം ചേർത്ത് വടയുടെ പരുവത്തിലാക്കുക. അവസാനം ഒരു നുള്ള് ബേക്കിങ് സോഡയോ ഫ്രൂട്ട് സാള്‍ട്ടോ ചേർത്ത് പതുക്കെ ഇളക്കുക.

കൈയില്‍ അല്‍പം വെള്ളം നനച്ച്‌ മാവ് ചെറിയ ഉരുളകളാക്കി നടുവില്‍ ദ്വാരം ഉണ്ടാക്കി ചൂടായ എണ്ണയില്‍ ഇടുക. മീഡിയം തീയില്‍ ഇരുവശവും സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക. രുചികരമായ റവ വട തയാർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam