Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എൻസോ ഫെര്‍ണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

എൻസോ ഫെര്‍ണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Radio Keralam 1 week ago

ൻസോ ഫെർണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ചെല്‍സിയില്‍ നിന്ന് താരത്തെ സ്വന്തമാക്കാൻ 125 ദശലക്ഷം പൗണ്ടാണ് സിറ്റി മുടക്കിയത്.

കഴിഞ്ഞ സീസണില്‍ അലക്സാണ്ടർ ഇസാക്കിനെ ലിവർപൂള്‍ സ്വന്തമാക്കിയതും ഇതേ തുകയ്ക്കായിരുന്നു.

എൻസോയുടെ വരവോടെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തില്‍ സിറ്റിയുടെ ആകെ ചെലവ് 458 ദശലക്ഷം പൗണ്ടായി. താരങ്ങളെ വിറ്റതിലൂടെ ഏകദേശം 300 ദശലക്ഷം പൗണ്ട് തിരിച്ചുപിടിക്കാനും ക്ലബ്ബിനായിട്ടുണ്ട്.

2023ല്‍ ബെൻഫിക്കയില്‍ നിന്ന് 107 ദശലക്ഷം പൗണ്ടിനാണ് എൻസോ ചെല്‍സിയിലെത്തിയത്. എന്നാല്‍ ക്ലബ് വിടാൻ താരം താല്‍പര്യം പ്രകടിപ്പിച്ചതോടെ ചെല്‍സിയിലെ അദ്ദേഹത്തിന്റെ കരിയറിന് വിരാമമാകുകയായിരുന്നു. റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനായിരുന്നു എൻസോയുടെ ആഗ്രഹമെങ്കിലും സ്പാനിഷ് വമ്പന്മാർ താരത്തിനായി ഓഫർ സമർപ്പിക്കാൻ തയ്യാറായില്ല.റിയല്‍ സോസിഡാഡിനെതിരെയുള്ള സൗഹൃദ മത്സരത്തിലും ഫുള്‍ഹാമിനെതിരെയുള്ള പ്രീമിയര്‍ ലീഗ് ഓപ്പണറിലും ചെല്‍സി ആരാധകരുടെ കൂവലുകള്‍ക്ക് എന്‍സോയ്ക്ക് ഇരയാകേണ്ടി വന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam