Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എയര്‍ ഇന്ത്യ എക്സ്പ്രസിലും ഇനി മഹാരാജ പോയിന്റുകള്‍ നേടാം.

എയര്‍ ഇന്ത്യ എക്സ്പ്രസിലും ഇനി മഹാരാജ പോയിന്റുകള്‍ നേടാം.

Radio Keralam 1 week ago

യർ ഇന്ത്യയുടെ മഹാരാജ ക്ലബ്ബ് ലോയല്‍റ്റി പ്രോഗ്രാം ഇനി എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

ഇതിലൂടെ ഇന്ത്യയിലെയും ഏഷ്യയിലെ 55-ലധികം സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ മഹാരാജ പോയിന്റുകള്‍ നേടാനും ഉപയോഗിക്കാനും സാധിക്കും.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, ട്രാവല്‍ ഏജന്റുമാർ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന മഹാരാജ ക്ലബ്ബ് അംഗങ്ങള്‍ക്ക് പോയിന്റുകളും ടയർ പോയിന്റുകളും ലഭിക്കും.
ബുക്കിങ് സമയത്ത് മഹാരാജ ക്ലബ്ബ് ഐഡി നല്‍കിയാണ് പോയിന്റുകള്‍ നേടേണ്ടത്. പിന്നീട് പോയിന്റുകള്‍ ക്ലെയിം ചെയ്യാൻ സാധിക്കില്ല.
ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും അംഗങ്ങളുടെ ടിയറിനും ബുക്കിങ് പ്ലാറ്റ്ഫോമിനും അനുസരിച്ച്‌ വ്യത്യസ്ത പോയിന്റുകള്‍ ലഭിക്കും. എയർ ഇന്ത്യ വെബ്സൈറ്റ്, ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിക്കും.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തമ്മിലുള്ള ചില കോഡ്ഷെയർ ഫ്ലൈറ്റുകളിലും മഹാരാജ പോയിന്റുകള്‍ ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam