Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗംഗാ നദിയില്‍ ബോട്ട് അപകടം; രണ്ട് മരണം, ഏഴ് പേരെ കാണാതായി

ഗംഗാ നദിയില്‍ ബോട്ട് അപകടം; രണ്ട് മരണം, ഏഴ് പേരെ കാണാതായി

Radio Keralam 0 months ago

ഗംഗാ നദിയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച പട്‌ന ജില്ലയിലെ ഉമാനാഥി ഗംഗാ ഘട്ടത്തിലാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ഏഴ് പേരെ കാണാതായിശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങിയതെന്നാണ് പ്രാഥമിക വിവരം. ഏകദേശം പതിനഞ്ചോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.അപകടത്തിന് പിന്നാലെ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് ചിലരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കാണാതായ ഏഴുപേർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക സംഘങ്ങളും ചേർന്നാണ് തിരച്ചില്‍ നടത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam