Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"ഗോട്ട് സോങ്' പുറത്തിറങ്ങി; ശ്രദ്ധ നേടി നസ്‌ലിന്റെ മോളിവുഡ് ടൈംസ്.

"ഗോട്ട് സോങ്' പുറത്തിറങ്ങി; ശ്രദ്ധ നേടി നസ്‌ലിന്റെ മോളിവുഡ് ടൈംസ്.

Radio Keralam 2 hrs ago

ഭിനവ് സുന്ദർ സംവിധാനം ചെയ്ത് നസ്‌ലിൻ നായകനാകുന്ന 'മോളിവുഡ് ടൈംസ്' ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി.

'ഗോട്ട് സോങ്' എന്ന പേരിലുള്ള ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്സ് ബിജോയാണ്. ജേക്സ് ബിജോയ്, അദ്രി ജോ, ട്രൈബ്മാമാ മേരികാളി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നസ്‌ലിൻ, ജേക്സ് ബിജോയ്, അദ്രി ജോ എന്നിവർ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോ റാപ്പ് ശൈലിയില്‍ ഒരുക്കിയതാണ്. പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തിലാണ് 'മോളിവുഡ് ടൈംസ്' ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തില്‍ വിനീത് മാധവൻ എന്ന കഥാപാത്രമായാണ് നസ്‌ലിൻ എത്തുന്നത്.
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാമു സുനിലാണ്. ജേക്സ് ബിജോയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam