Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹെലികോപ്റ്റര്‍ തകര്‍ന്നു മലയാളിയായ വരനും പൈലറ്റും മരിച്ചു;വധു ഗുരുതരാവസ്ഥയില്‍

ഹെലികോപ്റ്റര്‍ തകര്‍ന്നു മലയാളിയായ വരനും പൈലറ്റും മരിച്ചു;വധു ഗുരുതരാവസ്ഥയില്‍

Radio Keralam 3 weeks ago

മേരിക്കയിലെ ജോർജിയയില്‍ വിവാഹദിനത്തില്‍ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ വരനും പൈലറ്റും മരിച്ചു.

അപകടത്തില്‍ പരുക്കേറ്റ വധുവിന്റെ നില ഗുരുതരമായി തുടരുകയാണ്.വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അറ്റ്‌ലാന്റയില്‍ താമസിച്ച്‌ വരുന്ന ഫിജി, ഫേബ ദമ്പതികളുടെ മകനായ ഡേവ് ഫിജിയും പൈലറ്റുമാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡേവിന്റേയും ജെസ്നിന്റേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഡെല്‍റ്റ എയർലൈൻസിലെ പൈലറ്റ് കൂടിയാണ് മരിച്ച ഡേവ്. ജെസ്‌നിയുടെ നില ഗുരുതരമായി തുടരുകയാണ്.

ജോർജിയയിലെ ഡോസൻ കൗണ്ടിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.മരത്തിലിടിച്ച്‌ ഹെലികോപ്റ്റർ തകർന്നുവീണതായി റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്ത് തന്നെ വരനും പൈലറ്റും മരണപ്പെട്ടു. അഞ്ച് മണിക്കൂറോളം ബോധരഹിതയായി കിടന്ന വധു പിന്നീട് ബോധം വീണ്ടെടുത്ത ശേഷം സഹായം വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam