ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയില്‍പാത പദ്ധതി നിലവിലെ മാതൃകയില്‍ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി.
പദ്ധതി നിർദേശം തള്ളിയതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ മറുപടി. കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും സില്‍വർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി.ഇരുപത്തി മൂന്നു സ്റ്റേഷനുകള്‍,200 കിലോമീറ്റർ വേഗത.473 കിലോമീറ്റർ ദൂരം.ഇതായിരുന്നു ഇ. ശ്രീധരൻ സർക്കാരിന് മുന്നില്‍ സമർപ്പിച്ച അതിവേഗ റെയില്‍പാത പദ്ധതി.

