Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ-ബൈക്കുകള്‍ക്കും സ്കൂട്ടറുകള്‍ക്കും പുതിയ നിയന്ത്രണം

ഇ-ബൈക്കുകള്‍ക്കും സ്കൂട്ടറുകള്‍ക്കും പുതിയ നിയന്ത്രണം

Radio Keralam 5 days ago

ലക്‌ട്രിക് ബൈക്കുകള്‍, സ്കൂട്ടറുകള്‍, ഓഫ്-റോഡ് വാഹനങ്ങള്‍ എന്നിവക്ക് പുതുയ നിയന്ത്രണവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം.

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നടപടി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2026-ലെ ഡിസിഷൻ (58) പ്രകാരം ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നതിന് കൃത്യമായ നിയമങ്ങള്‍ ബാധകമാക്കിയിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

പുതിയ ഭേദഗതി അനുസരിച്ച്‌ ഇലക്‌ട്രിക് ബൈക്കുകളും ഇലക്‌ട്രിക് സ്കൂട്ടറുകളും ഉള്‍റോഡുകളില്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൊതുസുരക്ഷ മുൻനിർത്തി ഇവ ഹൈവേകളില്‍ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇവ ഉപയോഗിക്കുന്നതിനായി പ്രത്യേക സ്ഥലങ്ങളും സമയവും നിശ്ചയിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നവരുടെ പ്രായപരിധിയും നിയമത്തില്‍ വ്യക്തമാക്കുന്നു. നിശ്ചിത പ്രായത്തില്‍ താഴെയുള്ളവർ വാഹനം ഓടിക്കുമ്പോള്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ നേരിട്ടുള്ള മേല്‍നോട്ടം നിർബന്ധമാണ്. അനുവദനീയമായ പ്രായപരിധിക്ക് പുറത്തുള്ളവർക്ക് വാഹനങ്ങള്‍ കൈമാറാൻ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു. പുതിയ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവർ കർശനമായ നിയമനടപടികള്‍ നേരിടേണ്ടിവരും. വാഹന ഉടമകള്‍ക്കും കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഇതില്‍ തുല്യ ഉത്തരവാദിത്തമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്നവർക്ക് തടവുശിക്ഷ, പിഴ, കൂടാതെ 60 ദിവസം വരെ വാഹനം കണ്ടുകെട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam