Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇലക്‌ട്രിക് അവതാരത്തില്‍ കൈനറ്റിക് ഡിഎക്സ് തിരിച്ചെത്തി.

ഇലക്‌ട്രിക് അവതാരത്തില്‍ കൈനറ്റിക് ഡിഎക്സ് തിരിച്ചെത്തി.

Radio Keralam 20 hrs ago

ന്ത്യൻ ഇരുചക്ര വാഹന വിപണിയില്‍ ഒരുകാലത്ത് തരംഗമായിരുന്ന കൈനറ്റിക് ഡിഎക്സ് വീണ്ടും തിരിച്ചെത്തി. എന്നാല്‍ ഇത്തവണ ഇലക്‌ട്രിക് സ്കൂട്ടറായാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പഴയ മോഡലിന്റെ ഡിസൈൻ ശൈലി നിലനിർത്തിക്കൊണ്ട് ആധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിഎക്സ് ഒരുക്കിയിരിക്കുന്നത്.
ഡിഎക്സ്, ഡിഎക്സ് പ്ലസ് എന്നീ രണ്ട് പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 4.8 കിലോവാട്ട് മോട്ടോറും 2.6 കിലോവാട്ട് ബാറ്ററിയുമാണ് ഇരുവേരിയന്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജില്‍ 102 കിലോമീറ്റർ മുതല്‍ 116 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിവേഴ്സ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തിലുണ്ട്. ഉയർന്ന വേരിയന്റില്‍ ലൈവ് ട്രാക്കിങ്, ജിയോ ഫെൻസിങ്, ഓവർ-ദി-എയർ അപ്ഡേറ്റുകള്‍, മലയാളം ഉള്‍പ്പെടെയുള്ള വോയ്സ് അസിസ്റ്റൻസ് സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്.
ഗിയർലെസ് സ്കൂട്ടറുകളെ ഇന്ത്യയില്‍ ജനപ്രിയമാക്കിയ ബ്രാൻഡുകളിലൊന്നായ കൈനറ്റിക്, പഴയ ഓർമ്മകളെ പുതുക്കുന്നതിനൊപ്പം പുതിയ തലമുറ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ഈ ഇലക്‌ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam