Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര; സംപ്രേക്ഷണാവകാശം പാകിസ്താൻ കമ്പനിക്ക്

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര; സംപ്രേക്ഷണാവകാശം പാകിസ്താൻ കമ്പനിക്ക്

Radio Keralam 3 weeks ago

ന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയുടെ കൊമേഴ്സ്യല്‍, ടിവി പ്രൊഡക്ഷൻ അവകാശങ്ങള്‍ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഈ പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് സിൻഡിക്കേഷൻ അവകാശം ട്രാൻസ്ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. പാകിസ്താൻ സൂപ്പർ ലീഗ്, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ട്രാൻസ്ഗ്രൂപ്പ്.

സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുന്നത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പര ഇന്ത്യയിലാണ് നടക്കുക. സ്വന്തം രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ അഫ്ഗാനിസ്ഥാൻ അവരുടെ ഹോം മത്സരങ്ങള്‍ക്കായി ഇന്ത്യയിലെയും യുഎഇയിലെയും വേദികളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്ന, ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി പരമ്പരയാണിത് എന്ന പ്രത്യേകതയും ഈ മത്സരങ്ങള്‍ക്കുണ്ട്.

അവസാനമായി 2026 ജൂണിലാണ് അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയത്. അന്ന് നടന്ന ഏക ടെസ്റ്റ് മത്സരത്തിന് ശേഷമുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കിയിരുന്നു. ധർമശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam