Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയിലേക്ക് ഇനി റിയാദ് എയറില്‍ പറക്കാം; ഓഗസ്റ്റ് നാല് മുതല്‍ മുംബൈയിലേക്ക് പ്രതിദിന സര്‍വീസുകള്‍

ഇന്ത്യയിലേക്ക് ഇനി റിയാദ് എയറില്‍ പറക്കാം; ഓഗസ്റ്റ് നാല് മുതല്‍ മുംബൈയിലേക്ക് പ്രതിദിന സര്‍വീസുകള്‍

Radio Keralam 4 months ago

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമബന്ധം കൂടുതല്‍ ശക്തമാക്കി പുതിയ സൗദി വിമാനക്കമ്പനിയായ റിയാദ് എയർ മുംബൈയിലേക്ക് സർവീസുകള്‍ പ്രഖ്യാപിച്ചു.

ഓഗസ്റ്റ് നാല് മുതലാണ് മുംബൈയില്‍ നിന്നും സൗദി തലസ്ഥാനമായ റിയാദിലേക്ക് പ്രതിദിന സർവീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ ലണ്ടൻ, ദുബൈ, കെയ്റോ തുടങ്ങിയ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന റിയാദ് എയറിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. അത്യാധുനിക ബോയിംഗ് 787 വിമാനങ്ങളാണ് ഈ റൂട്ടില്‍ സർവീസിന് ഉപയോഗിക്കുക. മികച്ച വിനോദ സംവിധാനങ്ങളും നാല് വ്യത്യസ്ത ക്ലാസ് കാബിനുകളുമടക്കം പ്രീമിയം യാത്രാസൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്.

മുംബൈയില്‍ നിന്ന് റിയാദിലെത്തുന്ന യാത്രക്കാർക്ക് അവിടെനിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലെ മറ്റ് നഗരങ്ങളിലേക്കും എളുപ്പത്തില്‍ കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ ലഭിക്കുമെന്നത് പ്രവാസികള്‍ക്കും ബിസിനസ് യാത്രക്കാർക്കും വലിയ രീതിയില്‍ പ്രയോജനം ചെയ്യും. ഈ മാസം അവസാനത്തോടെ മാഡ്രിഡ്, മാഞ്ചസ്റ്റർ തുടങ്ങിയ നഗരങ്ങളിലേക്കും എയർലൈൻ സർവീസ് വ്യാപിപ്പിക്കുന്നുണ്ട്.

ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യയിലേക്ക് പ്രീമിയം യാത്രാ സൗകര്യങ്ങളുമായി എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ് വ്യക്തമാക്കി. നിലവില്‍ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, സൗദിയ തുടങ്ങിയ വിമാനക്കമ്പനികള്‍ ആധിപത്യം പുലർത്തുന്ന ഈ റൂട്ടിലേക്ക് റിയാദ് എയർ കൂടി എത്തുന്നതോടെ മത്സരം ശക്തമാകുകയും യാത്രക്കാർക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭിക്കുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam