Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജര്‍മനിയിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലെത്തിക്കും

ജര്‍മനിയിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലെത്തിക്കും

Radio Keralam 1 day ago

ജർമനിയിലെ ബോഹുമിലുണ്ടായ തീപിടിത്തത്തില്‍ ജീവൻ പൊലിഞ്ഞ മൂന്ന് മലയാളി വിദ്യാർത്ഥികളുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് ദാരുണമായ അപകടത്തില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പുലർച്ചെ 1.30-ഓടെ അഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹങ്ങളും രാത്രി 8.30-ഓടെ നോവ സാബുവിന്റെ മൃതദേഹവും കൊച്ചിയിലെത്തിക്കും. നോവ സാബുവിന്റെ സംസ്‌കാരം ഒക്ടോബർ 24-ന് വൈകീട്ട് മൂന്ന് മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പില്‍ നടക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോണ്‍സുലേറ്റിന്റെയും നോർക്കയുടെയും സജീവ ഇടപെടലിനെ തുടർന്നാണ് മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂർത്തിയായത്. ജർമൻ പോലീസില്‍ നിന്നുള്ള മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വേഗത്തില്‍ ലഭ്യമാക്കിയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികള്‍ ഒഴിവാക്കിയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.

ബോഹുമിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിലാണ് മൂവരും കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അപ്പാർട്മെന്റിന്റെ തടിയില്‍ നിർമ്മിച്ച ഗോവണി തീപിടിത്തത്തില്‍ പൂർണ്ണമായി കത്തിയമർന്ന് തകർന്നതോടെ താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ സാധിക്കാതെ അകപ്പെടുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam