Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജയിലര്‍ 2 ക്ലൈമാക്സ് വിവാദം, പ്രചാരണം തെറ്റെന്ന് ഡ്യൂപ്പ് ജോബി കൊടകര.

ജയിലര്‍ 2 ക്ലൈമാക്സ് വിവാദം, പ്രചാരണം തെറ്റെന്ന് ഡ്യൂപ്പ് ജോബി കൊടകര.

Radio Keralam 2 days ago

ജയിലർ 2' സിനിമയിലെ മോഹൻലാലിന്റെ ലുക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഡ്യൂപ്പ് ജോബി കൊടകര.

ചിത്രത്തില്‍ തന്റെ മുഖം എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും ക്ലൈമാക്സില്‍ കാണിക്കുന്നത് തന്റെ മുഖമാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. എയർപോർട്ട് സീനില്‍ കൈയുടെയും കാലിന്റെയും ചില ഭാഗങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും 'ജാംഗോ സ്പേസ്' യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോബി പറഞ്ഞു.
സിനിമയുടെ ലുക്കിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെയാണ് വിവാദം ഉയർന്നത്. ഇതോടെ മോഹൻലാലിന്റെ ഡ്യൂപ്പാണ് ക്ലൈമാക്സില്‍ അഭിനയിച്ചതെന്ന പ്രചാരണവും ജോബിക്കെതിരായ സൈബർ ആക്രമണവും ശക്തമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam