Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കള്ളക്കടല്‍ പ്രതിഭാസം: തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണ സാധ്യത

കള്ളക്കടല്‍ പ്രതിഭാസം: തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണ സാധ്യത

Radio Keralam 2 weeks ago

ള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയുമുള്ള തീരങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം 5.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

ഈ പ്രദേശങ്ങളില്‍ 0.9 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കൂടാതെ കന്യാകുമാരി തീരത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും പ്രധാന തുറമുഖങ്ങളില്‍ ലോക്കല്‍ കാഷനറി സിഗ്‌നല്‍ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നല്‍) തുടർന്നും ഉയർത്തി നിർത്താൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ബേപ്പൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന തുറമുഖങ്ങളിലും ഈ മുന്നറിയിപ്പ് ബാധകമാണ്.

ലക്ഷദ്വീപിലെ മിനിക്കോയ് തുറമുഖത്തും കർണാടകയിലെ മംഗളൂരു, കാർവാർ തുടങ്ങിയ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ സിഗ്നല്‍ തുടരും. നിലവിലുള്ള പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും ജാഗ്രതാ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും കടലില്‍ പോകുന്നതിന് മുൻപ് പുതിയ കാലാവസ്ഥ വിവരങ്ങള്‍ പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam