Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാറിലെ സുരക്ഷാസംവിധാനങ്ങള്‍; അറിയാം ആക്ടീവ്, പാസീവ് ഫീച്ചറുകള്‍.

കാറിലെ സുരക്ഷാസംവിധാനങ്ങള്‍; അറിയാം ആക്ടീവ്, പാസീവ് ഫീച്ചറുകള്‍.

Radio Keralam 1 week ago

വാഹനങ്ങളിലെ സുരക്ഷാസംവിധാനങ്ങള്‍ പ്രധാനമായും രണ്ട് തരമാണ് - പാസീവ് സേഫ്റ്റിയും ആക്ടീവ് സേഫ്റ്റിയും.അപകടം സംഭവിച്ച ശേഷം യാത്രക്കാരെ സംരക്ഷിക്കുന്നതാണ് പാസീവ് സുരക്ഷാസംവിധാനങ്ങള്‍.

സീറ്റ് ബെല്‍റ്റ്, എയർബാഗ്, ക്രംബിള്‍ സോണ്‍, സുരക്ഷാ ഗ്ലാസ് എന്നിവ ഇതില്‍പ്പെടും.
അപകടം ഉണ്ടാകുന്നതിന് മുമ്പ് തന്നെ അത് ഒഴിവാക്കാൻ സഹായിക്കുന്നവയാണ് ആക്ടീവ് സുരക്ഷാസംവിധാനങ്ങള്‍. വിവിധ സെൻസറുകളും ഇലക്‌ട്രോണിക് സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
എബിഎസ് (ABS) പെട്ടെന്ന് ബ്രേക്ക് ഇടുമ്പോള്‍ വാഹനം നിയന്ത്രണം വിട്ടുപോകുന്നത് തടയും. ഇബിഡി (EBD) ഓരോ വീലിലേക്കും ബ്രേക്കിന്റെ ശക്തി ശരിയായി വിതരണം ചെയ്യും. ഇഎസ്‌സി (ESC) വാഹനം തെന്നിപ്പോകുന്നത് ഒഴിവാക്കാൻ സഹായിക്കും.
എഇബി (AEB) മുന്നിലെ വാഹനവുമായി ഇടിക്കാനുള്ള സാധ്യത കണ്ടാല്‍ സ്വയം ബ്രേക്ക് ഇടും. എല്‍ഡിഡബ്ല്യു (LDW) വാഹനം ലെയ്ൻ മാറുമ്പോള്‍ മുന്നറിയിപ്പ് നല്‍കും. എല്‍കെഎ (LKA) വാഹനം പാത വിട്ടുപോകാതിരിക്കാൻ സ്റ്റിയറിങ് നിയന്ത്രിക്കും.
സ്പീഡ് ലിമിറ്റ് വാർണിങ്, ടയർ പ്രഷർ മോണിറ്ററിങ് തുടങ്ങിയ സംവിധാനങ്ങളും ഇന്ന് വാഹനങ്ങളില്‍ സാധാരണമാണ്.
ഇവയെല്ലാം ചേർന്നതാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS). ഭാവിയില്‍ പൂർണമായും സ്വയം ഓടുന്ന വാഹനങ്ങളിലേക്കാണ് സാങ്കേതികവിദ്യ മുന്നേറുന്നത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam