കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു.ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലോക് ഭവനില്‍ എത്തി ഗവർണറുടെ ഓഫീസില്‍ രാജിക്കത്ത് നല്‍കുകയായിരുന്നു .ഇന്ന് രാത്രി ബെംഗളൂരുവിലെത്തുന്ന ഗവർണർ താവർചന്ദ് ഗഫ്‌ലോത് രാജിക്കത്ത് സ്വീകരിക്കും.അതേസമയം രാജ്യസഭയിലേക്ക് ഇല്ലെന്നും എംഎല്‍എ ആയി തുടരുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
നേതൃത്വത്തിന്റെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിക്കുന്നെന്നും സിദ്ധരാമയ്യ.കഴിഞ്ഞദിവസം ഇരു നേതാക്കളെയും ഡല്‍ഹിയില്‍ വിളിച്ച ചർച്ചയിലാണ് അന്തിമതീരുമാനം ഉണ്ടായത്. എന്നാല്‍ രാജ്യസഭാ സീറ്റ് ഏറ്റെടുക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദേശം തള്ളിയ സിദ്ധരാമയ്യ സംസ്ഥാനത്ത് തുടരണമെന്നും വ്യക്തമാക്കി.അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഹൈക്കമാൻറും പാർലമെന്ററി പാർട്ടി യോഗവും തീരുമാനിക്കുന്ന ആളാകും മുഖ്യമന്ത്രി എന്നായിരുന്നു സിദ്ധരാമയയുടെ മറുപടി.സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നേക്കും. ഇതില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും.

