Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഡിഎംകെ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിൻവലിക്കുമെന്ന് വിജയ്

കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഡിഎംകെ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിൻവലിക്കുമെന്ന് വിജയ്

Radio Keralam 2 weeks ago

മരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ കാലത്ത് ചുമത്തിയ കേസുകള്‍ പിൻവലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്.

ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ തികച്ചും മനുഷ്യത്വവിരുദ്ധമായാണ് പെരുമാറിയതെന്ന് അദ്ദേഹം നിയമസഭയില്‍ കുറ്റപ്പെടുത്തി. 2021 മുതല്‍ 2026 വരെയുള്ള കാലയളവിലാണ് കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തത്. ഈ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ നിരവധിയാളുകള്‍ കടുത്ത പ്രതിസന്ധിയും പ്രയാസങ്ങളും അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

“ഈ സർക്കാർ കർഷകർക്കും അധ്യാപകർക്കും അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ഒപ്പം ഉറച്ചുനില്‍ക്കും” എന്ന് വിജയ് വ്യക്തമാക്കി. സർക്കാരിന്‍റെ ഈ തീരുമാനം ജനങ്ങളുടെ അവകാശങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സാധാരണക്കാരും ഭരണകൂടവും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ നട്ടെല്ലായ കർഷകരെ, പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ അടക്കമുള്ള പ്രതിഷേധങ്ങളുടെ പേരില്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച അധ്യാപകർക്കെതിരെയും സമാനമായ രീതിയില്‍ കേസെടുത്തെന്നും ആ കേസുകളെല്ലാം ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് കേസ് മുഴുവൻ പിൻവലിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതെന്ന് വിജയ് പ്രഖ്യാപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam