Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാസര്‍കോട് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി

കാസര്‍കോട് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി

Radio Keralam 4 months ago

കാസർകോട് പള്ളപ്പാടിയില്‍ ഭർതൃവീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കർണാടക പുത്തൂർ സ്വദേശിനി സെറീന (27)യാണ് മരിച്ചത്.

വീടിനോട് ചേർന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.യുവതിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തില്‍ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. കുട്ടികള്‍ ഉണ്ടാകത്തതിന്റെ പേരില്‍ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കി.സംഭവത്തെ തുടർന്ന് ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam