Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കശുവണ്ടി കോര്‍പ്പറേഷൻ അഴിമതി കേസില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

കശുവണ്ടി കോര്‍പ്പറേഷൻ അഴിമതി കേസില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Radio Keralam 2 weeks ago

ശുവണ്ടി കോർപ്പറേഷൻ അഴിമതി കേസില്‍ പ്രോസിക്യൂഷൻ സാങ്ഷൻ പ്രതികള്‍ക്ക് നല്‍കിയതില്‍ വിമർശനം തുടർന്ന് ഹൈക്കോടതി.

പ്രതിക്ക് കോപ്പി നല്‍കാൻ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ പകർപ്പ് പ്രതിക്ക് നല്‍കണമെന്ന് എവിടെയും വ്യവസ്ഥയില്ല. എന്നിട്ടും പ്രതിക്ക് ലഭ്യമാക്കി. കോടതിയെ അധിക്ഷേപിച്ച്‌ വാർത്താസമ്മേളനം നടത്തിയെന്നും ഇത് അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി പറഞ്ഞു. എങ്ങനെയാണ് പകർപ്പ് പ്രതിക്ക് നല്‍കിയത്?. ഇമെയില്‍ ആണോ, പോസ്റ്റല്‍ ആണോ എന്ന് വ്യക്തമാക്കണം. ഇക്കാര്യം വ്യക്തമാക്കി അധിക റിപ്പോർട്ട് നല്‍കണമെന്നും സർക്കാരിന് സിംഗിള്‍ ബെഞ്ച് നിർദ്ദേശം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam