Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎസ്‌എഫ്ഡിസി ചെയര്‍മാൻ സ്ഥാനം ഒഴിഞ്ഞ് കെ. മധു

കെഎസ്‌എഫ്ഡിസി ചെയര്‍മാൻ സ്ഥാനം ഒഴിഞ്ഞ് കെ. മധു

Radio Keralam 3 hrs ago

രണമാറ്റത്തിന് പിന്നാലെ അക്കാദമി- കോർപ്പറേഷൻ- ബോർഡ് തലപ്പത്തെ രാജി തുടരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്‌എഫ്ഡിസി) ചെയർമാൻ കെ.

മധുവിന്റേതാണ് ഒടുവിലത്തെ രാജി. കോർപ്പറേഷൻ ബോർഡ് ഡയറക്ടറായിരിക്കെ കഴിഞ്ഞ ജൂലൈയിലാണ് മധു ചെയർമാനായി നിയമിക്കപ്പെട്ടത്.

ചെയർമാനായ സംവിധായകൻ ഷാജി എൻ. കരുണ്‍ അന്തരിച്ച ഒഴിവിലേക്കാണ് മധു നിയമിക്കപ്പെട്ടത്. ഭരണമാറ്റത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട അക്കാദമികളുടെ തലപ്പത്ത് തുടരെ രാജികളുണ്ടായിരുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂല്‍ പൂക്കൂട്ടി രാജിവെച്ചിരുന്നു. പിന്നാലെ മധുപാല്‍ സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു.

മലയാളത്തിലെ എണ്ണം പറഞ്ഞ വാണിജ്യ ചിത്രങ്ങളുടെ സംവിധായകനാണ് കെ. മധു. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, മൂന്നാംമുറ, അധിപൻ, ഒരു അഭിഭാഷകന്റെ കേസ് ഡയറി, നരിമാൻ, ചതുരംഗം, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ, സിബിഐ 5 എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam