Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരള ക്രിക്കറ്റ് ലീഗ്: നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയെ തകര്‍ത്ത് തൃശൂര്‍ ടൈറ്റൻസ്

കേരള ക്രിക്കറ്റ് ലീഗ്: നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയെ തകര്‍ത്ത് തൃശൂര്‍ ടൈറ്റൻസ്

Radio Keralam 8 hrs ago

കേരള ക്രിക്കറ്റ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പ്പിച്ച്‌ തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി.

തോല്‍വിയുടെ വക്കില്‍ നിന്ന് കൗമാരതാരങ്ങളായ കെ.ആർ. രോഹിത്, മൊഹമ്മദ് ഇനാൻ എന്നിവരുടെ മികച്ച പ്രകടനമാണ് തൃശൂരിന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റണ്‍സെടുത്തു. എന്നാല്‍ മഴയെ തുടർന്ന് തൃശൂരിന്റെ വിജയലക്ഷ്യം ഒൻപത് ഓവറില്‍ 83 റണ്‍സായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. തൃശൂർ നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

കൊച്ചിക്കായി ജോബിൻ ജോബി (33), വിനൂപ് മനോഹരൻ (33) എന്നിവർ തകർപ്പൻ തുടക്കം നല്‍കിയെങ്കിലും മധ്യനിര തകർന്നു. തുടർന്ന് അവസാന ഓവറുകളില്‍ തകർത്തടിച്ച സച്ചിൻ സുരേഷ് (23*), ആല്‍ഫി ഫ്രാൻസിസ് ജോണ്‍ (27*) എന്നിവരുടെ പ്രകടനമാണ് കൊച്ചിയെ 172-ല്‍ എത്തിച്ചത്. തൃശൂരിനായി എം.എസ്. അഖിലും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ കെ.ആർ. രോഹിത് (35) തൃശൂരിന് നല്ല തുടക്കം നല്‍കിയെങ്കിലും മഴയ്ക്ക് ശേഷം തുടരെ വിക്കറ്റുകള്‍ വീണതോടെ തൃശൂർ ആറിന് 56 എന്ന നിലയില്‍ തകർന്നു. തുടർന്ന് ക്രീസിലെത്തിയ മൊഹമ്മദ് ഇനാൻ, ബേസില്‍ തമ്പി എറിഞ്ഞ എട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറുമടിച്ച്‌ മത്സരം തൃശൂരിന് അനുകൂലമാക്കുകയായിരുന്നു. ഇനാൻ 18 റണ്‍സോടെയും എം.എസ്. അഖില്‍ 16 റണ്‍സോടെയും പുറത്താകാതെ നിന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam