Dailyhunt
കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; കയര്‍ പൊട്ടി 20 അടി താഴ്ചയിലേക്ക് വീണ തൊഴിലാളിക്ക് ഗുരുതര പരിക്ക്

കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; കയര്‍ പൊട്ടി 20 അടി താഴ്ചയിലേക്ക് വീണ തൊഴിലാളിക്ക് ഗുരുതര പരിക്ക്

Radio Keralam 5 days ago

പെരിന്തല്‍മണ്ണയില്‍ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി തൊഴിലാളി കിണറ്റിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു.

പുലാമന്തോള്‍ ചേലാർകുന്നില്‍ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് അപകടം ഉണ്ടായത് ,ശേഷം പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു . സൈനുദ്ദീൻ എന്നയാളുടെ കിണർ വൃത്തി യാക്കുന്നതിനായി ഇറങ്ങിയ ചന്ദ്രനാണ് കയർപൊട്ടി ഇരുപതടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. കിണറ്റിനുള്ളിലെ പാറയിലേക്കാണ് അടിച്ച്‌ വീണത്. നട്ടെല്ലിന് പൊട്ടലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam