‘ഞാൻ ഗന്ധർവൻ’ ചിത്രത്തിലെ ‘ ഗാനത്തിന് നൃത്ത ചുവടുകളുമായി നടി ശ്രുതി സുരേഷ്. അനുപല്ലവിക്ക് മനോഹരമായ സെമിക്ലാസിക്കല്‍ നൃത്താവിഷ്‌കാരവുമായി ശ്രദ്ധ നേടുകയാണ്.
മികച്ച നർത്തകി കൂടിയായ ശ്രുതി. പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകർഷിച്ചു.
ചുവപ്പില്‍ കറുത്ത ബോർഡറുള്ള സാരിയും മുടിയില്‍ മുല്ലപ്പൂവും അണിഞ്ഞുള്ള ശ്രുതിയുടെ ലുക്കും നൃത്തത്തിലെ ഭാവപ്രകടനവും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. “എന്തൊരു ഗ്രേസ്!”, “ഒഴുകുന്നതുപോലെയുള്ള ചുവടുകള്‍”, “സാരി പോലും നൃത്തം ചെയ്യുന്നുവെന്ന തോന്നല്‍” എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ശ്രുതി അഭിനയിച്ച ഭരതനാട്യം എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളും ശ്രദ്ധേയമാണ്. “ആരിത് ഭരതൻ നായരുടെ മകളോ?” എന്ന രസകരമായ പ്രതികരണവും ആരാധകർ പങ്കുവെക്കുന്നു.
യൂട്യൂബ് വെബ് സീരീസുകളിലൂടെയാണ് ശ്രുതി സുരേഷ് അഭിനയരംഗത്തേക്ക് എത്തിയത്. കരിക്ക് ഉള്‍പ്പെടെയുള്ള ജനപ്രിയ വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്

