Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊല്ലത്ത് തെരുവുനായ ആക്രമണം; 10 പേര്‍ക്ക് പരിക്ക്, കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊല്ലത്ത് തെരുവുനായ ആക്രമണം; 10 പേര്‍ക്ക് പരിക്ക്, കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Radio Keralam 4 months ago

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 10 പേർക്ക് പരിക്കേറ്റു. കെഎസ്‌ആർടിസി ഡ്രൈവർക്കും രണ്ട് അഭിഭാഷകർക്കും കടിയേറ്റു.

താലൂക്ക് ആശുപത്രിക്ക് സമീപം രണ്ട് പെണ്‍കുട്ടികള്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.കൊട്ടാരക്കര, തൃക്കണ്ണമംഗല്‍, ചന്തമുക്ക്, തോട്ടമുക്ക്, കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തെരുവുനായയുടെ ആക്രമണം. കടിയേറ്റ എല്ലാവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.ഇതിനിടെ, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ സാമ്പിള്‍ തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നിരവധി പേർക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam