Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് മെഡിക്കല്‍ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും, പുനരന്വേഷണം ആവശ്യപ്പെടും

കോഴിക്കോട് മെഡിക്കല്‍ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും, പുനരന്വേഷണം ആവശ്യപ്പെടും

Radio Keralam 2 weeks ago

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത മുഖ്യമന്ത്രി വി ഡി സതീശന് നാളെ കാണും. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച.പ്രതിക്കൊപ്പം നിലകൊണ്ടവർക്കെതിരെ കർശന നടപടി വേണം എന്നാണ് അതിജീവിതയുടെ ആവശ്യം.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2023ലാണ് കേസിനാസ്പദമായ സംഭവം.

മാർച്ച്‌ 18ന് തൈറോയഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐസിയുവില്‍ വെച്ച്‌ അറ്റന്ഡർ എം.എം.ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും ശശീന്ദ്രനെ സഹായിച്ചതിന് സ്ഥലം മാറ്റിയ അഞ്ചുജീവനക്കാർ ഇപ്പോഴും സർവീസില്‍ തുടരുകയാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പുതിയസർക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അതിജീവിത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam