Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് മുൻ മേയറും മുതിര്‍ന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

കോഴിക്കോട് മുൻ മേയറും മുതിര്‍ന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Radio Keralam 7 hrs ago

കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

നിലവില്‍ സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് ഭാര്യ. മക്കള്‍: മിലി (ആർക്കിടെക്‌ട്, യു.എല്‍.സി.സി.എസ്.), മിനി (എച്ച്‌.ആർ. ഓഫീസർ, കെല്‍ട്രോണ്‍-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ, യു.കെ.). മരുമക്കള്‍: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹില്‍), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ), നീതു (യു.കെ.).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam