Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ജോര്‍ജീന വിവാഹം ശനിയാഴ്ച

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ജോര്‍ജീന വിവാഹം ശനിയാഴ്ച

Radio Keralam 2 months ago

പോർച്ചുഗല്‍ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നു.

ക്രിസ്റ്റ്യാനോയുടെ ജന്മദേശമായ മെദീരയിലെ പ്രസിദ്ധമായ ഫുൻചാല്‍ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ ശനിയാഴ്ചയാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ഒൻപത് വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ ഇരുവരും നിലവില്‍ സൗദി അറേബ്യയിലാണ് താമസം.

അതിനിടെ, വിവാഹത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ ക്ഷണക്കത്തും അതിലെ അതിഥി പട്ടികയും ഫുട്ബോള്‍ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. പോർച്ചുഗീസ് താരത്തിന്റെ എക്കാലത്തെയും വലിയ എതിരാളിയായ അർജന്റീന നായകൻ ലയണല്‍ മെസിയുടെ പേരും ചോർന്ന അതിഥി പട്ടികയിലുണ്ട്.

കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, അലക്സ് ഫെർഗൂസൻ, വെയ്ൻ റൂണി, സിനദിൻ സിദാൻ എന്നിവർക്ക് പുറമെ വിൻ ഡീസല്‍, റിയാന്ന, ജെന്നിഫർ ലോപ്പസ് തുടങ്ങിയ സിനിമാ-സംഗീത ലോകത്തെ പ്രമുഖരുടെയും പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചടങ്ങുകള്‍ക്ക് ശേഷം ഫുൻചാലിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ സവോയ് പാലസിലാണ് സത്കാരം ഒരുക്കിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam