Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Radio Keralam 3 months ago

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വൈകാതെ കുറച്ചേക്കുമെന്ന് റിപ്പോർട്ട്.

യുഎസ്-ഇറാൻ സമാധാന ചർച്ചകളെ തുടർന്ന് പശ്ചിമേഷ്യൻ പ്രതിസന്ധി ഒഴിഞ്ഞതും, ഒപെക് പ്ലസ് സഖ്യം ഉല്‍പ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചതുമാണ് ആഗോള വിപണിയില്‍ ഇന്ധനവില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിച്ചത്. നിലവില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിലേക്കും ഇന്ത്യൻ ക്രൂഡ് ബാസ്കറ്റ് വില 67-68 ഡോളറിലേക്കും താഴ്ന്നിട്ടുണ്ട്. ഇതേ തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണക്കാരായ നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും ഇതിനോടകം കുറച്ചിട്ടുണ്ട്.

എണ്ണവിലയിലെ ഈ കുറവ് രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്‌.പി.സി.എല്‍ എന്നിവയ്ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. അടുത്ത 7 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വില്‍പനയിലെ നഷ്ടം പൂർണ്ണമായി ഒഴിവാക്കാൻ കമ്പനികള്‍ക്ക് സാധിക്കും.

വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഇന്ധന വിലക്കുറവ് പ്രഖ്യാപിക്കാൻ സർക്കാർ പൊതുമേഖലാ കമ്പനികളോട് നിർദേശിച്ചേക്കുമെന്നാണ് സൂചന. ആവശ്യമുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ആഗോള വിപണിയിലെ ഈ മാറ്റം പണപ്പെരുപ്പം നിയന്ത്രിക്കാനും ഏറെ സഹായകരമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam