സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ സലൂണുകള്‍, ക്ലിനിക്കുകള്‍, സ്‌പോർട്‌സ് ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പണമിടപാടുകള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.
10 കുവൈത്ത് ദിനാറിന് മുകളിലുള്ള എല്ലാ ഇടപാടുകളും ഇനി മുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി മാത്രമേ നടത്താവൂ എന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.
നിയമം ബാധകമാകുന്ന സ്ഥാപനങ്ങള്‍:
- പുരുഷന്മാരുടെയും സ്ത്രീകളുടെയും സലൂണുകള്‍, കുട്ടികളുടെ സലൂണുകള്‍.
- ഹെല്‍ത്ത് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, ക്ലിനിക്കുകള്‍.
- സ്‌പോർട്‌സ് ക്ലബ്ബുകള്‍.
- മെഡിക്കല്‍ പെസ്റ്റ് കണ്‍ട്രോള്‍ കമ്പനികള്‍, കീടനാശിനി ഇറക്കുമതി/സംഭരണ സ്ഥാപനങ്ങള്‍.
നിശ്ചിത പരിധിക്ക് മുകളിലുള്ള തുക സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് അംഗീകരിച്ച ബാങ്കിങ് ചാനലുകള്‍ വഴിയോ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ വഴിയോ മാത്രമേ സ്വീകരിക്കാവൂ. പണമിടപാടുകള്‍ കൃത്യമായി നിരീക്ഷിക്കാനും സുരക്ഷിതമായ സാമ്പത്തിക അന്തരീക്ഷം ഒരുക്കാനുമാണ് സർക്കാരിന്റെ ഈ നീക്കം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

