Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലൈസൻസ് തിരിമറി ആരോപണം; കൊല്ലത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ക്കെതിരെ നടപടി

ലൈസൻസ് തിരിമറി ആരോപണം; കൊല്ലത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ക്കെതിരെ നടപടി

Radio Keralam 3 weeks ago

ഡ്രൈവിംഗ് ലൈസൻസില്‍ തിരിമറി നടത്തിയ മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർക്കെതിരെ നടപടി. കൊല്ലം ആർ.ടി.ഒ ഓഫീസിലെ എം വി ഐ ചാത്തന്നൂർ മീനാട് സ്വദേശി അജയകുമാറിയാണ് അന്വേഷണ വിധേയമായി ഗതാഗത വകുപ്പ് സസ്‌പെന്റ് ചെയ്തത്.

മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐ.ഡിയും പാസ്വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിന് നല്‍കി തിരിമറിക്ക് ഒത്താശ ചെയ്തു എന്ന ഗുരുതര കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്. സർവീസില്‍ നിന്നും വിരമിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. ഉദ്യോഗസ്ഥന് യാത്രയയപ്പ് നല്‍കാനുള്ള നടപടികള്‍ സഹപ്രവർത്തകർ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ വകുപ്പുതലത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam