Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലക്നൗ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്, തീരുമാനമെടുത്തത് താരം തന്നെ.

ലക്നൗ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്, തീരുമാനമെടുത്തത് താരം തന്നെ.

Radio Keralam 6 hrs ago

പിഎല്ലില്‍ തുടർച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ സ്ഥാനം ഋഷഭ് പന്ത് ഒഴിഞ്ഞു.

2026 സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ലക്നൗ ഫിനിഷ് ചെയ്തത്.

സ്ഥാനമൊഴിയാൻ പന്ത് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് ലക്നൗ ഡയറക്ടർ ടോം മൂഡി വ്യക്തമാക്കി. ഈ തീരുമാനം ബഹുമാനത്തോടെ അംഗീകരിക്കുന്നുവെന്നും ക്യാപ്റ്റനെന്ന നിലയില്‍ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പന്ത് വിക്കറ്റ് കീപ്പറായി ടീമില്‍ തുടരുമോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സീസണിന്റെ പ്രകടനം വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

2025 മെഗാ ലേലത്തില്‍ 27 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കിയ പന്ത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായിരുന്നു. ലക്നൗവിനായി ക്യാപ്റ്റനായിരുന്ന 28 മത്സരങ്ങളില്‍ 10 ജയവും 18 തോല്‍വിയും അദ്ദേഹം നേരിട്ടു. 2026 സീസണില്‍ 138.05 സ്ട്രൈക്ക് റേറ്റില്‍ 312 റണ്‍സാണ് പന്ത് നേടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam