Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനം ഒഴിയുന്നു; പുതിയ നിയമനം വരെ താത്കാലിക ചുമതല ജില്ലാ കളക്ടര്‍ക്ക്

ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനം ഒഴിയുന്നു; പുതിയ നിയമനം വരെ താത്കാലിക ചുമതല ജില്ലാ കളക്ടര്‍ക്ക്

Radio Keralam 1 week ago

മുൻ സംസ്ഥാന പോലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) എം.ഡി സ്ഥാനം ഒഴിയുന്നു.

ഔദ്യോഗിക കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പദവിയില്‍ നിന്ന് പടിയിറങ്ങുന്നത്. പുതിയ എം.ഡിയെ നിശ്ചയിക്കുന്നതുവരെ സ്ഥാപനത്തിന്റെ താത്കാലിക ചുമതല എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറി.

2021 ഓഗസ്റ്റിലാണ് ബെഹ്റ കെ.എം.ആർ.എല്‍ എം.ഡിയായി ചുമതലയേല്‍ക്കുന്നത്. തുടർന്ന് രണ്ടുതവണ കാലാവധി നീട്ടിനല്‍കിയിരുന്നെങ്കിലും ഇത്തവണ നീട്ടിനല്‍കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ, ജിജി തോംസണ്‍ എന്നിവരെയാണ് പുതിയ എം.ഡി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതും മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള പാത പൂർത്തിയാക്കിയതും ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ഘട്ട നിർമ്മാണം വേഗത്തിലാക്കിയതും ബെഹ്റയുടെ കാലാവധിയിലാണ്. അതേസമയം, കൊച്ചി മെട്രോയുടെ പേര് ‘കേരള മെട്രോ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത വിഷയം വലിയ വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉള്‍പ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തിയതോടെ കെ.എം.ആർ.എല്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam