Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മദ്യനികുതി ഇളവിനെതിരെ പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെല്ലാമാണെന്ന് പ്രതിപക്ഷ നേതാവ്

മദ്യനികുതി ഇളവിനെതിരെ പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെല്ലാമാണെന്ന് പ്രതിപക്ഷ നേതാവ്

Radio Keralam 2 weeks ago

ദ്യനികുതി ഇളവിനെതിരെ പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെല്ലാമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

പ്രതിപക്ഷം ഉന്നയിച്ച ആശങ്ക അംഗീകരിച്ച ഒരാള്‍ മുന്‍മന്ത്രിയും കെപിസിസി പ്രസിഡന്റുമായി വിഎം സൂധീരനാണ്. മറ്റൊരാള്‍ മുന്‍ എംപി ടിഎന്‍ പ്രതാപനാണ്. ഇക്കാര്യത്തില്‍ കെസി വേണുഗോപാലും എക്‌സൈസ് മന്ത്രി ലിജുവും തങ്ങളുടെതായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകക്ഷി നേതാക്കള്‍, മത സാമൂദായിക സംഘടന നേതാക്കള്‍, മതമേലധ്യക്ഷന്‍മാര്‍, സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഈ വിഷയത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. അവരെയെല്ലാം ചേര്‍ത്തുകൊണ്ടാണോ മുഖ്യമന്ത്രി ഇങ്ങനെ ഒരുവാചകം പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. ഇതുകൊണ്ട് നാടിനും സര്‍ക്കാരിനും എന്താണ് ലാഭമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് മദ്യക്കമ്പനികള്‍ക്ക് അനകുല ഉത്തരവ് നേടാന്‍ ഇത് സഹായമാകും. മദ്യക്കമ്പനികള്‍ക്ക് വലിയതോതില്‍ ലാഭമുണ്ടാക്കാനും കഴിയും. ഭേദഗതി പാസാക്കുകയും നികുതി നിരക്ക് വിജ്ഞാപനം ചെയ്താല്‍ ഇതിന്റെ വില്‍പന നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുമോ? സാധാരണ നിലയില്‍ വില്‍ക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് കോടതികളെ സമീപിക്കാന്‍ അവസരം ഉണ്ടാകില്ലേ? കോടതികളില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കില്ലെന്ന് ഉറപ്പ് സര്‍ക്കാരിനുണ്ടോയെന്നും പിണറായി ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam